സ്വാതന്ത്ര്യ ദിനത്തിന് മുന്‍പ് ഏതുസമയത്തും മുംബൈയില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്
സ്വാതന്ത്ര്യ ദിനത്തിന് മുന്‍പ് ഏതുസമയത്തും മുംബൈയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുംബൈ പോലീസിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി നഗരത്തില്‍ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ക്ക് പോലീസ് നിരോധനം ഏര്‍പ്പെടുത്തി.
ഏപ്രിലിലും സമാനമായ രീതിയില്‍ മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 26/11 ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ലഷ്‌കറെ തോയിബ കമാന്‍ഡര്‍ സാകിയൂര്‍ റെഹ്മാന്‍ ലഖ്‌വി റാവല്‍പിണ്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സാഹചര്യത്തിലായിരുന്നു അന്നത്തെ മുന്നറിയിപ്പ്. ലഷ്‌കറെ ഭീകരര്‍ കടല്‍ മാര്‍ഗം നുഴഞ്ഞുകയറി ആക്രമണം നടത്തിയേക്കുമെന്നായിരുന്നു സൂചന.
മുന്‍പ് ജനുവരിയില്‍ മുംബൈ വിമാനത്താവളത്തില്‍ കണ്ടെത്തിയ ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഐസിസിന്റെ പേരിലായിരുന്നു അന്നത്തെ സന്ദേശങ്ങള്‍.