ജാതി പറഞ്ഞ് അക്ഷേപിച്ചു, ഉപദ്രവിച്ചു; പീഡനം സഹിക്കാനാകാതെ വനിതാ ഡോക്‍ടര്‍ ജീവനൊടുക്കി

തിങ്കള്‍, 27 മെയ് 2019 (13:07 IST)
ജാതീയമായ അധിക്ഷേപം താങ്ങാനാകാതെ വനിതാ ഡോക്‌ടർ ജീവനൊടുക്കി. മുംബൈയിലെ ബിവൈഎൽ നായർ സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്‌ടറായ പാ‍യല്‍ സൽമാൻ തദ്‌വിയാണ് (23) ആത്മഹത്യ ചെയ്‌തത്.

മുതിർന്ന ഡോക്‌ടർമാരായ ഹേമാ അഹൂജ, ഭക്തി മെഹർ, അങ്കിത ഖണ്ഡിവാൽ എന്നിവര്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മോശമായി സംസാരിക്കുകയും ചെയ്‌തിരുന്നതായി സൽമാന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കേസെടുത്ത പൊലീസ് മുതിർന്ന ഡോക്‌ടർമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഡോക്‌ടർമാരില്‍ നിന്നും മകള്‍ക്ക് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നതായി സൽമാന്റെ മാതാവ് അബേദ ആരോപിച്ചു. ഡോക്‌ടർമാര്‍ക്കെതിരെ മകള്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു.

അതേസമയം, അബേദയുടെ ആരോപണം ആശുപത്രി മാനേജ്‌മെന്റ് തള്ളി. സല്‍മാന്റെ മരണത്തില്‍  ആർക്കെങ്കിലും വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കിൽ കൃത്യമായ നടപടിയെടുക്കുമെന്നം ആശുപത്രി നൽകി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍