വസ്‌തു തർക്കം: വൃദ്ധയെ ആക്രമിച്ച് റിട്ടയേർഡ് കളക്ടറും മരുമകനും പണം തട്ടിയെടുത്തു

തിങ്കള്‍, 14 മാര്‍ച്ച് 2016 (17:28 IST)
റിട്ടയേർഡ് കളക്ടറും മരുമകനും 58 വയസ്സുള്ള വൃദ്ധയെ ആക്രമിച്ച് പണ തട്ടിയെടുത്തു. വസ്തുവിനെക്കുറിച്ച് വാക്‌തർക്കം ഉണ്ടായതാണ് സംഭവത്തിന് കാരണം. വൃദ്ധയിൽ നിന്നും 59 ലഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും പണവുമാണ് തട്ടിയെടുത്തത്. വൃദ്ധയുടെ പരാതിയെതുടർന്ന് താനെ കളക്‌ടർ ദേവ്ജി ഗൗഡ (57), മരുമകൻ ഡോക്‌ടർ വിനോദ് സരുക്‌തെ(38) എന്നിവർക്കെതിരെ വെർസോവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
 
വിനോദിൽ നിന്നും ഫ്ലാറ്റ് വാങ്ങുന്നതിന്റെ ആവശ്യത്തിനാണ് താനും മകളും അന്ധേരിക്കടുത്തുള്ള ലോകന്ദ്‌വാല സർക്കിളിൽ എത്തിയതെന്നും 1.6 കോടി രൂപയ്ക്ക് ഫ്ലാറ്റ് നൽകാമെന്ന് ഡിസംബർ മാസത്തിൽ  കരാറിൽ ഏർപ്പെട്ടിരുന്നുവെന്നും 59 ലക്ഷം രൂപ നേരത്തെ നൽകിയിരുന്നുവെന്നും അവർ പൊലീസിനോട് വിശദീകരിച്ചു. ബാക്കി തുക നൽകാനാണ് അവരെ കണ്ടതെന്നും വൃദ്ധയുടെ മകൾ അറിയിച്ചു.
 
എന്നാൽ ഗൗഡയും മരുമകനും തുകയിൽ വരുത്തിയ മാറ്റം അംഗീകരിക്കാനാകില്ല എന്നും നൽകിയ 59 ലക്ഷം രൂപ തിരിച്ച് തരാനും ആവശ്യപ്പെട്ടതിനെ തുടർന്ന് പണവും ഡിഡിയും തിരിച്ച് നൽകിയെങ്കിലും വൃദ്ധയെ ആക്രമിച്ച് പണവും ഡിഡിയും തട്ടിയെടുക്കുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
 
എന്നാൽ പരാതി നൽകിയെങ്കിലും സി സി ടി വി ദൃശ്യങ്ങ‌ളുടെ അടിസ്ഥാനത്തിൽ മാത്രമേ അറസ്റ്റ് ചെയ്യാൻ കഴിയുകയുള്ളുവെന്നും പൊലീസ് അധികൃതർ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക