മുംബൈ സ്‌ഫോടനക്കേസ് പ്രതി കൊവിഡ് ബാധിച്ച് മരിച്ചു. കമല്‍ മുഹമ്മദ് അന്‍സാരിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈ സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടക്കേസിലെ പ്രതിയായ ഇയാള്‍ക്ക് വധ ശിക്ഷ വിധിച്ചിരുന്നു. നാഗ്പൂര്‍ സെട്രല്‍ ജയിലില്‍ തടവിലായിരുന്ന ഇയാളെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.