രാജ്യത്തെ ഞെട്ടിച്ച 2006ലെ മുംബൈ സ്ഫോടന പരമ്പരയില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 36 വയസ്സുള്ള പരാഗ് സാവന്ത് ആണ് മരിച്ചത്. സബര്‍ബന്‍ ട്രയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഭായന്തറില്‍ വെച്ചായിരുന്നു സാവന്തിന് സ്ഫോടനത്തില്‍ പരുക്കേറ്റത്. മൃതദേഹം ബുധനാഴ്ച സംസ്കരിക്കും.