ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു: ഒഴിവായത് വന്‍ ദുരന്തം
ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. മുംബൈ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ചില യാത്രക്കാര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.
നാഗ്‌പൂരില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 630 വിമാനമാനത്തിന്റെ ടയറാണ് ലാന്‍ഡിംഗിനിടെ പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി 10.45 നായിരുന്നു സംഭവം. 160 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ യാത്രക്കാരില്‍ ചിലര്‍ക്ക് സാരമായ പരിക്കേറ്റതായി എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരില്‍ അധികം പേരും പരുക്കേല്‍ക്കാതെ രക്ഷപെട്ടതായും എയര്‍ ഇന്ത്യ അറിയിച്ചു.