മുല്ലപ്പെരിയാര്‍: ലോക്‌സഭയില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ബഹളം

വ്യാഴം, 27 നവം‌ബര്‍ 2014 (15:12 IST)
മുല്ലപ്പെരിയാര്‍ വിഷയത്തെച്ചൊല്ലി ലോക്‌സഭയില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ബഹളം. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടതാണ് തമിഴ്‌നാട് എംപിമാരെ ചൊടിപ്പിച്ചത്. വിഷയം ഉന്നയിച്ചതും തമിഴ്‌നാട് എംപിമാര്‍ എഴുന്നേറ്റ് നിന്ന് ബഹളം വെക്കുകയായിരുന്നു.

തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാന്‍ തയ്യാറാണെന്നും സുരക്ഷയാണ് കേരളത്തിന്റെ ആവശ്യമെന്നും എന്‍കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ ശൂന്യവേളയിലാണ്
വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്ത് എത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ കേരളത്തിന്റെ ആശങ്ക തമിഴ്‌നാടും സുപ്രീംകോടതിയും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക