താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി. മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിക്കാണ് അംബാനി ഇത്രയും വലിയ തുക നല്‍കിയത്. മുകേഷ് അംബാനി ബിരുദം പൂര്‍ത്തിയാക്കിയത് ഈ കോളേജിലായിരുന്നു. പ്രൊഫസര്‍ എം എം ശര്‍മയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന ചടങ്ങിലാണ് അംബാനി തുക നല്‍കുന്ന വിവരം അറിയിച്ചത്.