ലോകത്തിലെ മികച്ച നേതാക്കന്മാരിൽ മുകേഷ് അംബാനിയും!

ചൊവ്വ, 24 ഏപ്രില്‍ 2018 (13:01 IST)
ലോകത്തിലെ മികച്ച നേതാക്കന്മാരുടെ പട്ടികയിൽ ഇടം‌പിടിച്ച് മുകേഷ് അംബാനിയും അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗും. ഫോര്‍ച്യൂണ്‍ മാസിക 2018ൽ പുറത്തിറക്കിയ ലോകത്തിലെ മികച്ച നേതാക്കന്മാരുടെ പട്ടികയിലാണ് മുകേഷും ഇന്ദിരയും സ്ഥാനം പിടിച്ചത്. 
 
പ്രതിസന്ധികളെ അതിജീവിച്ച്തന്റെ കര്‍മ്മമണ്ഡലത്തില്‍ വ്യക്തമായ സ്ഥാനം ഉറപ്പിച്ചവരെയാണ് ഫോര്‍ച്യൂണ്‍ മാസികയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക. 50 പ്രമുഖ നേതാക്കളുടെ പട്ടികയില്‍ ഇത്തവണ ഇടം നേടിയത് മൂന്ന് ഇന്ത്യക്കാരാണ്. മുകേഷിനും ഇന്ദിരയ്ക്കും പിന്നാലെ ആര്‍കിടെക്റ്റ് ബാല്‍കൃഷ്ണാ ദോഷിയും പട്ടികയിലുണ്ട്.
 
ഇന്ദിരാ ജെയ്സിംഗ്, മുകേഷ് അംബാനി, ബാല്‍കൃഷ്ണാ ദോഷി എന്നിവർ യഥാക്രമം 20, 24, 43 എന്നീ സ്ഥാനങ്ങളിൽ എത്തി. 
 
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിനായുളള പ്രവര്‍ത്തനങ്ങളാണ് ഇന്ദിരക്ക് ഈ നേട്ടം സമ്മാനിച്ചത്. അഭിഭാഷകന്‍ കൂടിയായ ഭര്‍ത്താവും ചേര്‍ന്ന് രൂപികരിച്ച സന്നതസംഘടന സര്‍ക്കാര്‍ വിലക്കുക പോലും ചെയ്തു. എന്നിട്ടും സ്ത്രീകളുടെ അവകാശത്തിനായി നിലയുറപ്പിക്കാൻ അവരെടുത്ത ആത്മധൈര്യവും കണക്കിലെടുത്താണ് ഇന്ദിരയ്ക്ക് ഈ നേട്ടം സമ്മാനിച്ചിരിക്കുന്നത്. ‘ഇന്ത്യയിലെ പാവങ്ങളുട് നീതിക്ക് വേണ്ടി സംസാരിക്കാൻ അവർക്കൊരു അഭിഭാഷകയുണ്ട്, അതാണ് ഇന്ദിര‘ എന്നായിരുന്നു ഫോർച്യൂൺ പ്രഖ്യാപിച്ചത്. 
 
രാജ്യത്തിന്റെ ടെലികോം സംവിധാനത്തെ വികസിപ്പിക്കുന്നതിനും ഇന്റർനെറ്റ് സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിനും വേണ്ടി സമൂഹത്തിനായി ചെയ്തത് പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അംബാനിക്ക് ഈ നേട്ടം സമ്മാനിച്ചത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍