പാക് ഭീകരന് നവേദിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ കോടതി അനുമതി
കാഷ്മീരിലെ ഉധംപുരില്‍ നാട്ടുകാര്‍ പിടികൂടിയ പാക് ഭീകരന് മുഹമ്മദ് നവേദിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ ഡല്‍ഹി പട്യാല ഹൌസ് കോടതി അനുമതി നല്കി.
ഇയാള്‍ അടിക്കടി മൊഴി മാറ്റിപ്പറയുന്ന സാഹചര്യാത്തില്‍ നുണപരിശോധന നടത്തണമെന്ന് എന്‍ഐഎ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്‍ ഐ എയുടെ ആവശ്യം പരിഗണിച്ച കോടതി നവേദിനെ പോളിഗ്രാഫ് ടെസ്റ്റിനു വിധേയനാക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. ഈ മാസം ആദ്യമാണ് ഉധംപുരില്‍ വച്ചാണ് പാക് ഭീകരന് നവേദിനെ നാട്ടുകാര്‍ പിടികൂടിയത്.