അനുവദനീയമായതിലും അളവില്‍ അജിനമോട്ടൊയുടെ സാന്നിധ്യം കണ്ടെത്തിയതിനേ തുടര്‍ന്ന് ബഹുരാഷ്ട്ര കമ്പനിയായ നെസ്ട്ലെയുടെ മാഗി ന്യൂഡില്‍സ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കും. രണ്ട് മിനിറ്റിലെ പാചകത്തിലൂടെ വിശപ്പിന് പെട്ടന്നുള്ള പരിഹാരമായി അവതരിപ്പിക്കപ്പെട്ട ഈ ന്യൂഡില്‍സില്‍ അജിനമോട്ടോ, അഥവാ മോണോ സോഡിയം ഗ്ലൂട്ടമേറ്റ്, ലെഡ്ഡ് എന്നിവ അമിതമായി അടങ്ങൊയിരിക്കുന്നു എന്നാണ് കേന്ദ്ര ഫുഡ് ആന്‍ഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി(എഫ്എസ്എസ്എഐ) ക്ക് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.
ലക്‌നൗ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് ന്യൂഡില്‍സില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റേയും ലെഡിന്റേയും അംശം കണ്ടെത്തിയത്. തുടര്‍ന്ന് മാഗിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്‌നൗ ഭക്ഷ്യസുരക്ഷാ എഫ്എസ്എസ്എഐക്ക് കത്ത് നല്‍കുകയായിരുന്നു. ഉത്തര്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് കൊല്‍ക്കത്തയിലെ ലബോറട്ടറിയില്‍ പരിശോധനക്ക് അയച്ച മാഗി പാക്കറ്റുകളിലാണ് വിഷാംശം കണ്ടെത്തിയത്. ദശ ലക്ഷത്തില്‍ 0.01 എന്നതാണ് അനുവദനീയമായ അളവ് എന്നിരിക്കെ ദശലക്ഷത്തില്‍ 17 എന്ന അളവാണ് മാഗിയില്‍ കണ്ടെത്തിയിരിക്കുന്നത്.
അജിനമോട്ടോയുടെ ചെറിയ തോതിലുള്ള ഉപയോഗം ഇന്ത്യയില്‍ അനുവദനീയമാണ്. പാക്കറ്റ് ഫുഡുകളില്‍ സാധരണയായി എംഎസ്ജി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇഅവ് അടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുമ്പോള്‍ അവ ഉപയോഗിച്ചിട്ടുള്ള കാര്യം ഭക്ഷണ പായ്ക്കറ്റിനു പുറത്ത് രേഖപ്പെടുത്തണമെന്നാണ് നിയമം. ഇതും മാഗി ലംഘിച്ചിട്ടുണ്ട്. അതേസമയം മാഗിക്കതെിരെ ഉയര്‍ന്ന ആരോപണങ്ങല്‍ തെറ്റാണെന്ന് നിര്‍മ്മാതാക്കളായ നെസ്‌ലെ അവകാശപ്പെടുന്നു.
എംഎസ്ജിയുടെ ചെറിയതോതിലുള്ള ഉപയോഗം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ എംഎസ്ജി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സ്ഥിരമായ ഉപയോഗം ജീവന് തന്നെ ഭീക്ഷണിയാണ്. ചൈനീസ് ഉപ്പ് എന്നും അജിനമോട്ടോ എന്നും ഒക്കെ ഇതിന് പേരുണ്ട്.