സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും മൂന്ന് ദിവസം ദേശീയപതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമൃത് മഹോത്സവം എന്ന പേരിലാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികം രാജ്യം ആഘോഷിക്കുന്നത്. ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ പതാക ഉയർത്തണം. ഇത് ദേശീയപതാകയുമായുള്ള ബന്ധം ആഴത്തിലുള്ളതാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ യഥാർഥമക്കളാണെന്ന് തെളിയിക്കാൻ സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി അസമിലെ എല്ലാ വീടുകളിലും രണ്ട് ദിവസം ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വവർമ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അമൃത മഹോത്സവുമായി ബന്ധപ്പെട്ട് രാജ്യത്തെ 20 കോടി വീടുകളിൽ സൗജന്യമായി ദേശീയപതാക വിതരണം ചെയ്യുന്നതുൾപ്പടെയുള്ള പരിപാടികളാണ് ഇത്തവണ ബിജെപി സംഘടിപ്പിക്കുന്നത്.