മോഡിയോട് സുപ്രീം കോടതിക്ക് അതൃപ്തി

ചൊവ്വ, 1 ജൂലൈ 2014 (18:36 IST)
പ്രധാന മന്ത്രി നരേന്ദ്ര മോഡിയോട് സുപ്രീം കൊടതി അതൃപ്തി അറിയൊച്ചു. സുപ്രീം കോടതി ജഡ്ജി സ്ഥാനത്തെക്ക് ഗോപാല്‍ സുബ്രഹ്മണ്യത്തെ നിയമിക്കുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടിയിലാണ് ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അതൃപ്തി പ്രകടിപ്പിച്ചത്.

ജഡ്ജിമാരുടെ നിയമന ശുപാര്‍ശ നല്‍കിയ കൊളീജിയത്തിന്റെ നിര്‍ദ്ദേശം മൊഡി ഇടപെട്ട് തിരുത്തുകയായിരുന്നു. ഇതിലാണ് ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാല്‍ ചീഫ് ജസ്റ്റിസ്സയി തുടരാന്‍ താല്‍പ്പര്യമില്ലന്നും ലോധ വ്യക്തമാക്കി.

യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു കൊളീജിയം ഗോപാല്‍ സുബ്രഹ്മണ്യത്തേ നാമനിര്‍ദ്ദേശം ചെയ്തത്. 2 ജി കേസ്, നീര റാഡിയ ടേപ്പ് വിവാദം എന്നിവയുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യത്തിനെതിരെ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയതീനേ തുടര്‍ന്ന് എന്‍ ഡി എ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് താന്‍ ജഡ്ജിയാകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം കൊളീജിയത്തിനേയും കേന്ദ്രസര്‍ക്കാരിനേയും അറിയിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. പ്രശ്നത്തില്‍ സുപ്രീംകോടതിയുടെ വിമര്‍ശനം വന്നതൊടെ കോണ്‍ഗ്രസ് ഇത് ആയുധമാക്കാനും സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക