മോഡി സര്‍ക്കാരിനെ പിന്തുണയ്ക്കില്ല: മായവതി

വെള്ളി, 9 മെയ് 2014 (16:42 IST)
ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ബിഎസ്പി പിന്തുണ നല്‍കില്ലെന്ന്‌ മായാവതി. ബിജെപിക്ക്‌ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന്‌ മായവതി പറഞ്ഞു. 
 
ബിജെപിക്ക്‌ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന്‌ മോഡി തിരിച്ചറിഞ്ഞെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന മോഡി തരംഗം എങ്ങും കാണാനില്ലെന്നും മായാവതി പറഞ്ഞു. 
തെരഞ്ഞെടുപ്പ്‌ പ്രഖ്യപിച്ച ഘട്ടത്തില്‍ എന്‍ഡിഎ പുറത്തുനിന്ന്‌ പിന്തുണ സ്വീകരിക്കില്ലെന്നായിരുന്നു മോഡി അവകാശപ്പെട്ടിരുന്നത്‌. 
 
എന്നാല്‍ ഇപ്പോള്‍ നിലപാട്‌ മാറ്റി. ബിഎസ്പിക്കു വോട്ടു ചെയ്യുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ്‌ നരേന്ദ്ര മോഡിയുടെ ശ്രമമെന്നും മായാവതി ആരോപിച്ചു.
 
ബിഎസ്പിയെ തകര്‍ക്കുന്നതിന്‌ എക്കാലവും ബിജെപി ശ്രമിച്ചിട്ടുണ്ട്‌. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത്‌ തനിക്കെതിരെ അനധികൃത സ്വത്തു സമ്പാദന കേസ്‌ സൃഷ്ടിച്ച്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചു. 
 
സംസ്ഥാനത്തു സഖ്യത്തിലായിരുന്നപ്പോള്‍ ബിഎസ്പിയെ തകര്‍ക്കാനായിരുന്നു ബിജെപി ശ്രമിച്ചതെന്നും മായാവതി ആരോപിച്ചു.
 
  

വെബ്ദുനിയ വായിക്കുക