‘ശിവസേനയോട് മോഡിക്ക് ഇരട്ടത്താപ്പ്’

തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (12:25 IST)
ശിവസേനയോട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇരട്ടത്താപ്പെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് വിമര്‍ശനം . ബാല്‍താക്കറെയോട് ബഹുമാനമുണ്ടെന്ന് പറയുമ്പോഴും സീറ്റ് വിഭനകാര്യങ്ങളില്‍ പക്വതയില്ലാത്ത സമീപനമാണ് ബിജെപിക്കുള്ളത്. മഹാരാഷ്ട്രയെ വിഭജിക്കാനുള്ള പദ്ധതി ആരില്‍നിന്നായാലും അതിനെ ശക്തമായി എതിര്‍ക്കും. 
 
ബാല്‍ താക്കറെയോട് ഇത്രയും ബഹുമാനമുണ്ടായിരുന്നെങ്കില്‍ അത് എന്തുകൊണ്ടാണ് സഖ്യം പിരിഞ്ഞപ്പോള്‍ കാണാതിരുന്നതെന്നും ലേഖനത്തില്‍ ചോദിക്കുന്നു.
 
കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ മോഡി നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഛത്രപതി ശിവജിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് മറുപടിയായി ശിവജിയുടെ പാരമ്പര്യത്തിന്റെ മാഹാത്മ്യം ചോര്‍ത്തിയെടുത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ശിവസേന ലേഖനത്തില്‍ ആരോപിക്കുന്നു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക