മോഡി സര്‍ക്കാര്‍ പുറത്താക്കിയത് 13 ഉദ്യോഗസ്ഥരെ; കഴിവില്ലെന്ന പേരില്‍ ശിക്ഷ ഏറ്റുവാങ്ങിയത് 45 പേര്‍

വ്യാഴം, 17 ഡിസം‌ബര്‍ 2015 (14:11 IST)
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പുറത്താക്കിയത് 13 ബ്യൂറോക്രാറ്റുകളെ. ഇതില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധം മൂലം വിരമിക്കല്‍ പ്രഖ്യാപിച്ചവരുമുണ്ട്. കൂടാതെ, തൃപ്‌തികരമല്ലാത്ത രീതിയില്‍ ജോലി ചെയ്തെന്ന് ആരോപിച്ച് 45 പേരുടെ പെന്‍ഷന്‍ വെട്ടിച്ചുരുക്കി. സര്‍ക്കാര്‍ രാജ്യസഭയില്‍ ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
 
കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിംഗ് ആണ് രാജ്യസഭ എം പിമാരുടെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞത്. അഖിലേന്ത്യ സര്‍വ്വീസിലുള്ള 13 ഉദ്യോഗസ്ഥരെ മോശം പ്രകടനത്തെ തുടര്‍ന്ന് പിരിച്ചു വിടുകയോ നിര്‍ബന്ധിച്ച് വിരമിപ്പിക്കുകയോ ചെയ്തെന്നും കേന്ദ്ര സര്‍വ്വീസിലുള്ള 45 ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ വിച്‌ഛേദിച്ചെന്നും മന്ത്രി അറിയിച്ചു.
 
സര്‍വ്വീസിലുള്ള കഴിവില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക