ഒടുവില്‍ മോഡി പറഞ്ഞു ' ചര്‍ച്ചയ്ക്ക് തയ്യാര്‍'
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ തയ്യാറെടുത്തതോടെ കളം മാറ്റിച്ചവിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി മോഡി അറിയിച്ചു.
പാര്‍ലമെന്റിന്റെ രണ്ടാം ഘട്ട സമ്മേളനം നടക്കാനിരിക്കെയാണ് മോഡി ചര്‍ച്ചാ സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്ത് വന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ക്രിയാത്മക ചര്‍ച്ചകള്‍ക്കു വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്ററി കാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് ഭൂമി ഏറ്റെടുക്കല്‍ ബില്‍ അവതരിപ്പിക്കുക. ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.