‘മോഡി ഉറങ്ങത്തുമില്ല, മന്ത്രിമാരെ ഉറക്കത്തുമില്ല'. കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവിന്റെ മോഡി പ്രശംസയാണിത്. എന്നാല്‍ തങ്ങളെ ഉറങ്ങാന്‍ സമ്മതിക്കാത്ത മോഡിയോട് മന്ത്രമാര്‍ക്ക് യാതൊരു അനിഷ്ടവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്കും സമൂഹത്തിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനായാണ് ഉറക്കം വെടിഞ്ഞ് കൂടുതല്‍ സമയം മന്ത്രാലയകാര്യങ്ങളില് ശ്രദ്ധിക്കുന്നതെന്നത് തങ്ങള്‍ക്ക് സന്തോഷം പകരുന്നകാര്യങ്ങളാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ബാങ്ക് അക്കൗണ്ട് എന്ന സ്വപ്ന പദ്ധതി ആവിഷ്കരിക്കാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കണക്കുകൂട്ടിയപ്പോള്‍ ഒരു വര്‍ഷം കൊണ്ട് പദ്ധതി നടപ്പിലാക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. പദ്ധതി പ്രഖ്യാപിച്ച് കേവലം ഏഴാഴ്ചയായപ്പോള് തന്നെ 6.99 കോടി ജനങ്ങള്‍ പുതുതായി ബാങ്ക് അക്കൗണ്ട് ആരംഭിച്ചെന്നും വെങ്കയ്യ നായിഡു പറഞ്ഞു.