മൊബൈല്‍ ഉപയോക്തക്കളുടെ എണ്ണം വര്‍ധിച്ചു, ബി‌എസ്‌എന്‍‌എല്‍ ചിത്രത്തിലേയില്ല...!

തിങ്കള്‍, 16 മാര്‍ച്ച് 2015 (17:15 IST)
രാജ്യത്ത് മൊബൈല്‍ കണക്ഷനുകളുടെ എണ്ണം കുത്തനെ കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ട്രായിയുടെ ഏററവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 9.29 മില്യണ്‍ മൊബൈല്‍ കണക്ഷനുകളാണ് ആക്റ്റിവേറേറായിട്ടുള്ളത്. എന്നാല്‍ ഈ കണക്ഷനുകളില്‍ ഒന്നുപോലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി‌എസ്‌എന്‍‌എല്ലിന് ലഭിചിട്ടില്ല എന്ന കൌതുകകരമയ കണക്കുകളും ട്രായ് പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ മൊബൈല്‍ വരിക്കാര്‍ ബി‌എസ്‌എന്‍‌എല്ലിനെ ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 
ജനുവരിയില്‍ 12.3 ലക്ഷം കണക്ഷനണാണ് ബിഎസ്എന്‍എല്ലിന് നഷ്ടപ്പെട്ടിട്ടുള്ളത്. ഇത്തവണ കൂടുതല്‍ കണക്ഷനുകള്‍ നേടിയത് എയര്‍ടെല്‍ ആണ്. 220,050,698 കണക്ഷനുകളാണ് എയര്‍ടെല്‍ ഈ പ്രവശ്യം നേടിയത്. അതില്‍ 210,962,604 കണഷനുകള്‍ ആക്ടിവേറ്റാണെന്നത് മറ്റ് സേവനദാതാക്കളില്‍ നിന്ന് എയര്‍‌ടെല്ലിനെ വേര്‍തിരിക്കുന്നത്. ശരാശരി 95% വും ആക്റ്റിവേറ്റാണ്. രണ്ടാം സ്ഥാനത്ത് റിലയന്‍സ് കമ്യൂണിക്കേഷന്‍സും, മൂന്നാം സ്ഥാനത്ത് വൊഡാഫോണുമാണ്. ബിഎസ്എന്‍എല്ലിന് ഭാഗ്യത്തിന് നാലാം സ്ഥാനം കിട്ടി. 
 
ഒരോ മാസം കഴിയുംതോറും രാജ്യത്ത് മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വളരെയധികം വര്‍ധനവാണുണ്ടാകുന്നത്. റോമിംങ് കോളുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ട്രായിയുടെ കണക്കുകള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക