പെണ്‍കുട്ടിയെ അപമാനിച്ച യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
മദ്യപിച്ച് ലഹരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.
ആഗ്രയിലാണ് സംഭവം നടന്നത്. ജീത്തുവെന്ന പേരുള്ള ആഗ്ര സ്വദേശിയാണ് കൊല്ലപ്പെട്ടത്.
സമീപത്തു താമസിക്കുന്ന ഒരു പെണ്‍കുട്ടിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഇയാളെ വീട്ടില്‍ നിന്ന് ബലമായി തെരുവിലേക്ക് വലിച്ചിറക്കിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇയാളെ വടികള്‍ കൊണ്ട് അടിച്ച് പൊതു വഴിയിലൂടെ വലിച്ചിഴച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നത്. അവശനായ ജിത്തുവിനെ പിന്നീട് ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.