ജനവരിയില്‍ മെട്രോ തീവണ്ടി യാത്രയ്ക്കിടെ ഡി.എം.കെ. ട്രഷറര്‍ എം.കെ. സ്റ്റാലിന്‍ യാത്രക്കാരന്റെ മുഖത്തടിച്ചത് വിവാദമായിരുന്നു. എന്നാല്‍ തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ മുഖത്തടിച്ച് വീണ്ടും വിവാദം സ്രിഷ്ടിച്ചിരിക്കുകയാന് സ്റ്റാലിന്‍.
ഗൂഡല്ലൂരില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം നടന്നു പോകവെയാണ് ഓട്ടോ ഡ്രൈവറായ പ്രവര്‍ത്തകന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്.എന്നാല്‍ ഇത് ഇഷ്ടപ്പെടാത്ത സ്റ്റാലിന്‍ അയാളെ മുഖത്ത് അടിച്ച് തള്ളിമാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഡിഎംകെ ഇക്കാര്യം നിഷേധിച്ചു. സ്റ്റാലിന്‍ അയാളെ തടയുക മാത്രമാണ് ചെയ്തതെന്നാണ് ഡിഎംകെ വാദം.