അമ്മയ്ക്കായി തമിഴ്നാട്ടില്‍ പൂജ
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശനിയാഴ്ച വിധി വരാനിരിയ്‌ക്കെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കായി തമിഴ്നാട്ടിലും പുതുച്ചേരിയിലും അണികള്‍ പ്രത്യേക പൂജകള്‍ നടത്തുന്നു.
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എഐഡിഎംകെ നേതാക്കള്‍ ശത്രു സംഹാരം ഉള്‍പ്പെടെയുള്ള പ്രത്യേക പൂജകളാണ് നടത്തുന്നത്.
പുതുച്ചേരിയിലെ എംഎല്‍എയായ ഓംശക്തി ശേഖര്‍ ജയലളിതയ്ക്കു വേണ്ടി ശത്രു സംഹാര പൂജ നടത്തി.
വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എഐഡിഎംകെ നേതാക്കളുടെ പ്രതീക്ഷിക്കുന്നത്.വിധി പ്രസ്താവിക്കുന്ന ശനിയാഴ്ച ബാംഗ്ലൂരിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍