ഒടുവില്‍ അതും സംഭവിച്ചു... മുട്ടനാട് പാല്‍ ചുരത്തുന്നു....!!!

തിങ്കള്‍, 8 ജൂണ്‍ 2015 (15:27 IST)
ആട്ടിന്‍ പാലില്‍ മറ്റ് മൃഗപ്പാലിനേക്കാള്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതായി എല്ലാവര്‍ക്കും അറിയാം. അതിനാല്‍ ആടിനെ വളര്‍ത്തുന്നവര്‍ ലോകത്ത് എല്ലാ രാജ്യങ്ങളിലുമുണ്ട്. പാല്‍ ചുരത്താനുള്ള കഴിവ് പെണ്ണാടുകള്‍ക്കാണ് ഉള്ളത് എന്നായിരുന്നു ലോകം ഇതേവരെ കരുതിയിരുന്നത്. എന്നാല്‍ അതൊക്കെ തെറ്റിച്ചുകൊണ്ട് പ്രകൃതിയുടെ നിയമങ്ങളെ വെല്ലുവിളിച്ച് ഇന്ത്യയില്‍ ഒരു മുട്ടനാട് പാല്‍ ചുരത്തി. നല്ലൊന്തരം ആട്ടിന്‍പാല്‍...!

കാണ്‍പൂരിലെ എട്‌വാ ജില്ലയിലെ വൈദപുരത്താണ് പാല്‍ ചുരത്തുന്നത്‌ ഒരു മുട്ടനാടുള്ളത്. ഉദര്‍ സിങ്‌ എന്ന കര്‍ഷകന്റെ നാലു വയസു പ്രായമുള്ള മുട്ടനാടാണ്‌ പാല്‍ ചുരത്തുന്നത്‌.  250 ഗ്രാം പാലാണ്‌ മുട്ടനാട് ചുരത്തിയത്. പ്രജനനത്തിനായിട്ടാണ്‌ കഴിഞ്ഞ ദിവസം ഉദര്‍ സിങ്‌ മുട്ടനാടിനെ വാങ്ങിയത്‌. മൂന്ന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ആടിനെയുമായി ഉദര്‍ വീടിനടുത്തുള്ള വയലില്‍ എത്തി. അപ്പോളാണ്‌ ഒരു ആട്ടിന്‍ കുട്ടി വന്ന്‌ മുട്ടനാടില്‍ നിന്ന്‌ പാല്‍ കുടിക്കുന്നത്‌ പ്രദേശ വാസികളില്‍ ഒരാളായ ബീര്‍ പാല്‍ കണ്ടത്‌.

പെണ്‍ ആടുകള്‍ ചുരത്തുന്നത്‌ പോലെതന്നെ ഈ മുട്ടനാടും പാല്‍ ചുരത്തുന്നുണ്ടെന്നും ബീര്‍ പറഞ്ഞു. തുടര്‍ന്ന്‌ ബീര്‍ പറഞ്ഞതനുസരിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ തന്റെ മുട്ടനാട്‌ പാല്‍ ചുരത്തുന്നത്‌ ഉദര്‍ സിങ്‌ കണ്ടെത്തിയത്‌. ആട്‌ പാലു ചുരത്തുന്നുണ്ടെന്നും അതോടൊപ്പം പ്രത്യുല്‍പ്പാദനം നടത്താന്‍ കഴിവുള്ളതാണെന്നും ദിവസവും ആട്‌ പാല്‍ തരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാല്‍ ചുരത്തുന്ന മുട്ടനാട്‌ പ്രദേശത്ത്‌ കൗതുകമായിരിക്കുകയാണ്‌. മുട്ടനാടിനെ കാണാനായി വന്‍ തിരക്കാണ്‌ ഉദര്‍ സിങിന്റെ വീട്ടില്‍ അനുഭവപ്പെടുന്നത്‌.

വെബ്ദുനിയ വായിക്കുക