വീടിനകത്തുനിന്നും ദുർഗന്ധം വരാൻ തുടങ്ങിയതോടെ അയൽക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അമ്മ മരിച്ചിരുന്നതായി മാനസിക വൈകല്യമുള്ള മകൻ അറിഞ്ഞിരുന്നില്ല. 40 കാരനായ മകനും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.