മാധ്യമങ്ങളോട് എങ്ങനെ മിണ്ടണമെന്ന് പൊലീസിനെ പഠിപ്പിക്കും !

ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (14:17 IST)
മാധ്യമങ്ങളുമായി എങ്ങനെ സംസാരിക്കണമെന്ന് പൊലീസിനേ പഠിപ്പിക്കാനായി മാര്‍ഗരേഖ വരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് അമിക്കസ്‌ക്യൂറി ഗോപാല്‍ ശങ്കര നാരായണന്‍ സംസ്ഥാനങ്ങള്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞിരുന്നു. ഏതൊക്കെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാമെന്ന് ആവശ്യപ്പെടുന്ന എഴു ചോദ്യങ്ങളും നിരീക്ഷണങ്ങളും അടങ്ങിയ ചോദ്യാവലികളാണ് ഗോപാല്‍ ശങ്കരനാരായണന്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയത്.
 
എഫ്എആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പുളള ഘട്ടത്തില്‍ ഏതൊക്കെ വിവരങ്ങള്‍ പങ്ക് വയ്ക്കാം. ആരോപണ വിധേയരെ തിരിച്ചറിയാന്‍ വഴി ഒരുക്കുന്ന വിശദാംശങ്ങള്‍ നല്‍കാമോ, എഫ്‌ഐആിലെ എതൊക്കെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാം. വസ്തുതകള്‍ പരിശോധിക്കാതെ വിവരങ്ങള്‍ പുറത്ത് വിടുന്നത് അനുചിതമാണോ, ആരോപണ വിധേയരായവരുടെ പേര് വിലാസം, ഭൂതകാലം തെളിവുകള്‍ എന്നിവ പങ്ക് വയ്ക്കാറുണ്ടോ. അറസ്റ്റുമായി ബന്ധപ്പെട്ട ഏതൊക്കെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാറുണ്ട്. സാക്ഷികളും തെൡവുകളും സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തു വിടാമോ, നുണപരിശോധന ഫോറന്‍സിക് പരിശോധനഫലങ്ങള്‍, അന്വേഷണ ഉദ്യോഗസ്ഥന്റെ പേര് എന്നിവ പങ്ക് വയ്ക്കാമോ. തുടങ്ങിയ ചോദ്യങ്ങളാണ് അമിക്കസ് ക്യൂറി സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്.
 
സെപ്തംബര്‍ മൂന്നിന് ഇത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോപാല്‍ ശങ്കരനാരായണന്‍ കൊദ്യാവലി സംസ്ഥാനങ്ങള്‍ക്ക് കൈമാറിയത്. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ വിവരങ്ങള്‍ കൈമാറുന്നത് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രതിച്ഛായയെ ബാധിക്കുമെന്നാണ് അമിക്കസ് ക്യൂറിയുടെ നിരീക്ഷണം. അതിനാല്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ അഭിപ്രായം വ്യക്തമായി രേഖപ്പെടുത്തേണ്ടിവരും.
 
പോലീസിന്റെ മാധ്യമ ബ്രീഫിംഗിനായി പ്രത്യേക നയമോ മാര്‍ഗരേഖയോ സംസ്ഥാനങ്ങളില്‍ നിലവില്‍ ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് കൈമാറണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ നിയന്ത്രണത്തിനുളള നടപടി ക്രമങ്ങള്‍ എന്തൊക്കെയെന്നും , എല്ലാ ജില്ലയിലും പ്രത്യേക സെല്ലുകള്‍ രൂപികരിക്കണമോയെന്നും സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കണം. 
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക