റെയില്‍, പാചക വാതക, മണ്ണെണ്ണ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തിയതിനേ തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യാപക എതിര്‍പ്പു നേരിടുന്ന മോഡി സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായി സോഷ്യല്‍ മീഡിയകളില്‍ സജീവമാകുന്നു.
സര്‍ക്കാരിന്റെ നയങ്ങളും വകുപ്പുകള്‍ എടുക്കുന്ന തിരുമാനങ്ങളും അപ്പപ്പോള്‍ തന്നെ എല്ലാവരേയും അറിയിക്കുന്നതിനായി ഓരോ മന്ത്രിമാരും സ്വ്നതമായി ഫേസ്ബുക്ക് ട്വിറ്റര്‍ അക്കൂണ്ടുകള്‍ ഉപയോഗിക്കാന്‍ മോഡി കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.
പ്രധാനമന്ത്രിയുടെ ചുവടുപിടിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ്,വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, രവി ശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി എന്നിവരും വകുപ്പിലുണ്ടാകുന്ന പുതിയ സംഭവവികാസങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നു.
എന്നാല്‍ മുതിര്‍ന്ന മന്ത്രിമാരായ ഉമാ ഭാരതി, സുഷമ സ്വരാജ്, നിര്‍മ്മലാ സീതാരാമന്‍, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് സോഷ്യല്‍ മീഡിയാകളില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ം സജീവമാകുന്നില്ല എന്ന പരാതിയാണ് പ്രധാനമന്ത്രിക്ക്. അതിനാല്‍ ഇവരോട് ശക്തമായ ഭാഷയില്‍ തന്നെ മോഡി ആവശ്യപ്പെട്ടെന്നാണ് വാര്‍ത്തകള്‍.