മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ സിബിഐ റെയ്ഡ്
മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എംസിഐ) ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തി. എംസിഐ ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
തിരുവനന്തപുരത്തെ കാരണക്കോണത്തും സിബിഐ റെയ്ഡ് നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൌണ്‍സില്‍ അനുമതിന്‍ കൊടുത്ത മെഡിക്കല്‍ കൊളേജുകളിലെ അധ്യാപകരുടെ യോഗ്യത, മെഡിക്കല്‍ കോളേജുകളുടെ നിലവാരം തുടങ്ങിയവയില്‍ സംബന്ധിച്ച് പരാതികളുയര്‍ന്നതിനേത്തുടര്‍ന്നാണ് നടപടി.