മാനഭംഗം ചെയ്യപ്പെട്ട 19കാരി ടവറില്‍നിന്ന് ചാടി ആത്മഹത്യചെയ്തു
കൂട്ടബലാത്സംഗത്തിന് ഇരയായ 19 കാരി ടവറില്‍ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു. മധ്യപ്രദേശില്‍ ബിനാപട്ടണത്തില് ദിന്ദോരി ജില്ലയിലാണ് സംഭവം.
പെണ്‍കുട്ടി ടവറിന് മുകളിലേയ്ക്ക് കയറുമ്പോള്‍ വിവസ്ത്രയായിരുന്നുവെന്നും പെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന് ആരും ശ്രമിച്ചില്ലെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ പൊലീസിനോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
ശരീരത്തില്‍ മുറിവേറ്റ നിരവധി പാടുകളും ഉണ്ടായിരുന്നു. ദിന്ദോരിയില് നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തില്‍ പോസ്സറ്റല് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിയ്ക്കായുള്ള പരീക്ഷയെഴുതാനാണ് പെണ്‍കുട്ടി എത്തിയതെന്ന് പൊലീസ് പറഞ്ഞു.