തമിഴ്‌നാട്ടിൽ 28 ശതമാനമാണ് രക്തബന്ധമുള്ളവർക്കിടയിലുള്ള വിവാഹം. കർണാടകയിൽ ഇത് 27 ശതമാനവും അന്ധ്രയിൽ 26 ശതമാനവുമാണ്. പുതുച്ചേരിയിൽ ഇത് 19 ശതമാനവും തെലങ്കാനയിൽ 18 ശതമാനവുമാണ്. ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ ഈ പ്രവണത താരതമ്യേന കുറവാണ്. ലാഡാക്കിൽ 16 ശതമാനം, മഹാരാഷ്ട്രയിൽ 15,ഒഡീഷയിൽ 13,കശ്മീരിൽ 12,യുപിയിൽ 10 എന്നിങ്ങനെയാണ് കണക്കുകൾ. മുസ്ലീം,ബുദ്ധ കുടുംബങ്ങളിലാണ് രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം കൂടുതലെന്ന് സർവേ വ്യക്തമാക്കുന്നു.