ലൈംഗിക ബോധവത്കരണം ഉൾപ്പെടുത്തി 2 മാസത്തിനകം പാഠ്യപദ്ധതി പരിഷ്കരിക്കണം: ഹൈക്കോടതി

വെള്ളി, 26 ഓഗസ്റ്റ് 2022 (15:17 IST)
കൊച്ചി: ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി ലൈംഗിക ബോധവത്കരണം ഉൾപ്പെടുത്തി പാഠ്യപദ്ധതി ഉടൻ പരിഷ്കരിക്കണമെന്ന് ഹൈക്കോടതി. 2 മാസത്തിനുള്ളിൽ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാന വിദ്യഭ്യാസ വകുപ്പിനും സി ബി എസ് ഇക്കുമാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
 
ഇതിനായി വിദഗ്ധ സമിതി രൂപവത്കരിക്കണം. വിദ്യാർഥികളുടെ പ്രായത്തിന് അനുസരിച്ചായിരിക്കണം പാഠ്യപദ്ധതി. വിവിധ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർദേശം. ഇതിനായി അമേരിക്കയിലെ എറിൻസ് ലോയെ മാതൃകയാക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍