പണപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞു

ചൊവ്വ, 14 ജൂലൈ 2015 (15:55 IST)
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ജൂണിലെ പണപ്പെരുപ്പ നിരക്ക് നെഗറ്റീവ് ശതമാനത്തില്‍ തുടരുന്നു. ക്രൂഡ് ഓയില്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റികളുടെ വിലക്കുറവാണ് നിരക്ക് കുറയാനിടയാക്കിയത്. തുടര്‍ച്ചയായി എട്ടാമത്തെ മാസമാണ് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നെഗറ്റീവ് ശതമാനത്തില്‍ തുടരുന്നത്.

മെയ് മാസത്തില്‍ -2.36 ശതമാനമായിരുന്ന നിരക്കാണ് ജൂണില്‍ -2.40 ശതമാനമായത്. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ 5.66 ശതമാനമായിരുന്നു നിരക്ക്. അതേസമയം, പയറ് വര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. മെയ് മാസത്തെ അപേക്ഷിച്ച് പയറ് വര്‍ഗങ്ങളുടെ വിലക്കയറ്റം 22.84ല്‍നിന്ന് 33.67 ശതമാനമായി. ഉരുളക്കിഴങ്ങിന്റേത് 52.40 ശതമാനവും ഉള്ളിയുടേത് 19 ശതമാനവുമാണ് വിലക്കയറ്റത്തോത്.

വെബ്ദുനിയ വായിക്കുക