മാവോയിസ്റ്റുകള്‍ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി
ഛത്തീസ്ഗഡില്‍ നാലു പൊലീസ് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ തട്ടികൊണ്ട് പോയി. ബിലാസ്പുര്‍ ജില്ലയിലെ കുത്രു ഗ്രാമത്തില്‍ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ തട്ടികൊണ്ട് പോയത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. തട്ടികൊണ്ട് പോയവരെകുറിച്ച് വിവരമില്ലെന്നും അന്വേഷണം നടക്കുകയാണ്.
പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ഉദ്യോഗസ്ഥരെ തട്ടികൊണ്ടു പോകുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് വിവിധ സംഘങ്ങളായാണ് തെരച്ചില്‍ നടത്തിവരുന്നത്. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുരില്‍നിന്നു 525 കിലോമീറ്റര്‍ അകലെയുള്ള കുത്രൂ ഗ്രാമം മാവോയിസ്റ്റ് അധീന പ്രദേശമാണ്.