മാവോയിസ്‌റ്റ് ആക്രമണം: കുഴിബോംബ് പൊട്ടിത്തെറിച്ച് നാലു ജവാന്മാര്‍ കൊല്ലപ്പെട്ടു

തിങ്കള്‍, 13 ഏപ്രില്‍ 2015 (17:39 IST)
ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ ജവാന്മാര്‍ക്ക് നെരെ വീണ്ടും മാവോയിസ്‌റ്റ് ആക്രമണം. ആക്രമണത്തില്‍ നാലു ജവാന്മാര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ജവാന്മാര്‍ മൈന്‍ പ്രൂഫ് വാഹനത്തില്‍ സഞ്ചരിക്കവെ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്നു രാവിലെ കങ്കറിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാന്‍കറിലെ ബിഎസ്എഫ് പോസ്റ്റിനു നേരെ ഇന്നു രാവിലെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. 10 പേര്‍ക്കു പരുക്കേറ്റു. മാവോയിസ്റ്റ് ശക്തികേന്ദ്രമായ പിഡ്മെല്‍ - പൊളാമ്പള്ളി ഭാഗത്തു സംസ്ഥാന പൊലീസിന്റെ പ്രത്യേക ദൌത്യസംഘം തിരച്ചില്‍ നടത്തുമ്പോഴാണു പതിയിരുന്നുള്ള ആക്രമണമുണ്ടായത്.  ഇന്നലെ കങ്കറില്‍ 17 ട്രക്കുകള്‍ക്കു തീയിട്ടിരുന്നു. പ്രദേശത്ത് കൂടുതല്‍ സുരക്ഷാസൈനികരെ വിന്യസിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക