ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരെന്നാണ് സൂചന. ആദ്യം തീ പിടിച്ച കടയില്‍ നിന്ന് തുടര്‍ച്ചയായി മറ്റ് പടക്കശാലകളിലേക്കും തൊട്ടടുത്ത കടകളിലേക്കും തീ ആളിപടര്‍ന്നു. പരുക്കേറ്റ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. സുരക്ഷാസംവിധാനത്തിലുണ്ടായ വീഴ്ച്ചയാണ് ഇത്തരമൊരു അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.