കാലില്‍ കടിച്ച ഉടനെ പാമ്പിനെ പിടികൂടി; കടിച്ച പാമ്പിനെ പ്ലാസ്റ്റിക് കുപ്പിയിലാക്കി യുവാവ് ആശുപത്രിയില്‍

ബുധന്‍, 12 ജനുവരി 2022 (08:24 IST)
കടിച്ച പാമ്പിനെ പിടികൂടി യുവാവ് ആശുപത്രിയില്‍ ചികിത്സക്കെത്തി. നാമക്കല്‍ രാശിപുരം സര്‍ക്കാര്‍ ആശുപത്രിയിലാണ് കടിച്ച പാമ്പുമായി യുവാവ് ചികിത്സക്കെത്തിയത്. മല്ലൂര്‍ സ്വദേശിയായ കര്‍ഷകന്‍ രാജായാണ് പാമ്പുമായി എത്തിയത്. കൃഷിയിടത്തില്‍വെച്ച് തന്റെ കാലില്‍ കടിച്ച പാമ്പിനെ രാജാ പിടികൂടി. നാലടി നീളമുള്ള വിഷപ്പാമ്പായിരുന്നു. ഉടന്‍ പാമ്പിനെ പ്ലാസ്റ്റിക് കുപ്പിയിലാക്കി രാശിപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയ്ക്ക് ശേഷം യുവാവ് ആശുപത്രി വിട്ടു. പാമ്പിനെ വനത്തില്‍ വിടുകയുംചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍