ജന്മദിനം ആഘോഷിക്കാന്‍ രണ്ട് ദിവസം മുന്‍പേ ഫാംഹൗസിലെത്തി; പറമ്പിലൂടെ നടക്കുമ്പോള്‍ സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു !

ഞായര്‍, 26 ഡിസം‌ബര്‍ 2021 (14:52 IST)
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. നവി മുംബൈയിലെ പന്‍വേലിലുള്ള ഫാംഹൗസില്‍ നിന്നാണ് സല്‍മാന് പാമ്പുകടിയേറ്റത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷം ഇല്ലാത്ത പാമ്പാണ് താരത്തെ കടിച്ചത്. പാമ്പുകടിയേറ്റ ഉടനെ കമോത്തിലെ എംജിഎം ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മുഴുവന്‍ സല്‍മാന്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇന്നു രാവിലെ ഒന്‍പതിന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസംബര്‍ 27 തിങ്കളാഴ്ച സല്‍മാന്‍ തന്റെ 57-ാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് താരം ഫാംഹൗസില്‍ എത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍