നാരദ കേസിൽ തൃണമൂൽ മന്ത്രിമാർ അറസ്റ്റിൽ, സിബിഐ കേന്ദ്രത്തിലേക്ക് കുതിച്ചെത്തി മമത

തിങ്കള്‍, 17 മെയ് 2021 (12:27 IST)
നാരദ ഒളിക്യാമറ കേസുമായി ബന്ധപ്പെട്ട് ബംഗാളിൽ നാടകീയ സംഭവങ്ങൾ. നാരദ കേസുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂൽ മന്ത്രിമാരെ സി‌ബിഐ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി സിബിഐ ആസ്ഥാനത്തെത്തി.
 
മന്ത്രിമാർക്ക് ഐക്യദാർഡ്യവുമായാണ് മുഖ്യമന്ത്രി എത്തിയത്. പറ്റുമെങ്കിൽ അറസ്റ്റ് ചെയ്യുവെന്നും മമത വെല്ലുവിളിച്ചു.അറസ്റ്റിലായ തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്റെ വീട്ടിലെത്തിയതിനു ശേഷമാണ് മമത സി.ബി.ഐ. ആസ്ഥാനത്ത് എത്തിയത്.
 
തൃണമൂല്‍ എം.എല്‍.എ. മദന്‍ മിത്രയേയും മുന്‍ എം.എല്‍.എ. സോവന്‍ ചാറ്റര്‍ജിയേയും സി.ബി.ഐ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേര്‍ക്കെതിരേയും അന്വേഷണം നടത്താന്‍  ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ അനുമതി നല്‍കിയിരുന്നു. കേസില്‍ സിബിഐ ഇന്ന് കുറ്റപത്രം സമർപ്പിക്കും. നാലുപേരെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍