വിജയ് മല്യ ആസ്തി മറച്ചുവെച്ചുവെന്ന് ബാങ്കുകളുടെ കണ്‍സോര്‍ട്യം

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (08:39 IST)
തന്റെ ആസ്തികളുടെ വിവരങ്ങള്‍ വിജയ് മല്യ ബോധപൂര്‍വം മറച്ചുവെച്ചെന്ന് എസ് ബി ഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കണ്‍സോര്‍ട്യം സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് മുമ്പാകെയാണ് കണ്‍സോര്‍ട്യത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഇക്കാര്യം വ്യക്തമാക്കിയത്.
 
അതേസമയം, മല്യയുടെ എല്ലാ ആസ്തിയുടേയും വിശദമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മല്യക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് അടുത്തമാസം 27ലേക്ക് മാറ്റിയിട്ടുണ്ട്.
Next Article