മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍; ആയിരത്തിലേറെ വോട്ട് നേടി തരൂര്‍

ബുധന്‍, 19 ഒക്‌ടോബര്‍ 2022 (14:41 IST)
എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം പുറത്ത്. ഇനി കോണ്‍ഗ്രസിനെ നയിക്കുക മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ശശി തരൂരിനെ തോല്‍പ്പിച്ചാണ് ഖാര്‍ഗെയുടെ മിന്നും ജയം. ഖാര്‍ഗെ 8000 വോട്ട് നേടിയപ്പോള്‍ ശശി തരൂരിന് 1071 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന് തുടക്കമായെന്നാണ് എഐസിസി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം തരൂര്‍ പറഞ്ഞത്. ഖാര്‍ഗെയ്ക്ക് തരൂര്‍ ആശംസകള്‍ നേര്‍ന്നു. ദീപാവലിക്ക് ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ച് ഖാര്‍ഗെ അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍