മഹാത്മാ ഗാന്ധിയുടെ മരണത്തിനു ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതുള്‍പ്പടെ നിരവധി പ്രധാനപ്പെട്ട ഫയലുകള്‍ ആഭ്യന്തര മന്ത്രാലയം നശിപ്പിച്ചെന്ന ആരോപണത്തില്‍ രാജ്യസഭയില്‍ ബഹളം.
ഒന്നരലക്ഷം ചരിത്രപ്രാധാന്യമുള്ള ഫയലുകളാണ് ആഭ്യന്തരമന്ത്രാലയം നശിപ്പിച്ചെന്നും ഇത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും സിപിഎമ്മിന്റെ പി രാജീവ് ശൂന്യവേളയില്‍ ആരോപിച്ചു. ഗാന്ധിവധത്തില്‍ ഹിന്ദുത്വ ശക്തികളുടെ പങ്കിനെ പറ്റിയുള്ള തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കമാണിതെന്നും പി രാജീവ് പറഞ്ഞു.
രാജിവിന്റെ ആരോപണങ്ങളെ ജെഡി യു തൃണമൂല്‍ എം പി മാര്‍ പിന്താങ്ങി.എന്നാല്‍ ആരോപണം തെറ്റാണെന്നാണ് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് സഭയില്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ പ്രധാനമന്ത്രിയാണ് മറുപടിനല്‍കേണ്ടതെന്ന് പറഞ്ഞു പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ ബഹളം വച്ചു.
എന്നാല്‍ ശൂന്യവേളയില്‍ ആരോപണമുന്നയിക്കാന്‍ പാടില്ലെന്നും ആരോപണത്തില്‍ സര്‍ക്കറിന്റെ മറുപടി ലഭിച്ചതിനാല്‍ ഇതെപ്പറ്റിതുടര്‍ന്ന് ചര്‍ച്ച വേണ്ടേന്ന് രജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ സഭ നിറുത്തിവച്ചു