മഹാത്മാ ഗാന്ധി വധക്കേസിലെ അന്തിമ ചാര്‍ജ്‌ ഷീറ്റ്‌ കാണാനില്ല

തിങ്കള്‍, 29 ജൂണ്‍ 2015 (16:25 IST)
മഹാത്മാ ഗാന്ധി വധക്കേസിലെ അന്തിമ ചാര്‍ജ്‌ ഷീറ്റ്‌ കാണാനില്ല. ഒഡീഷയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ ഗാന്ധി വധക്കേസിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട്‌ നല്‍കിയ വിവരാവകാശ അപേക്ഷയ്‌ക്ക് ലഭിച്ച മറുപടിയിലാണ്‌ സംഭവം വ്യക്‌തമായത്‌.

വധക്കേസുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍, ചാര്‍ജ്‌ഷീറ്റ്‌ എന്നിവയെപ്പറ്റി അറിയില്ലെന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്. എന്നാല്‍  കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം ഗാന്ധിജിയുടെ മൃതദേഹം പോസ്‌റ്റ്മോര്‍ട്ടം ചെയ്‌തിരുന്നില്ലെന്നും മറുപടിയില്‍ പറയുന്നു. തുഗ്ലക്‌ പോലീസ്‌ സ്‌റ്റേഷനിലാണ്‌ കേസിന്റെ അന്വേഷണം നടത്തിയിരുന്നത്‌.

മഹാത്മാ ഗാന്ധി വധക്കേസിലെ എഫ്‌ഐആറും ചാര്‍ജ്‌ ഷീറ്റും പരസ്യപ്പെടുത്താന്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍, ആഭ്യന്തര മന്ത്രാലയത്തിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. നാഷണല്‍ ആര്‍ക്കെവ്‌സ് ഓഫ്‌ ഇന്ത്യ, ഗാന്ധി സ്‌മൃതി ഡയറക്‌ടര്‍ തുടങ്ങിയവര്‍ക്കും മന്ത്രാലയം ഈ നിര്‍ദ്ദേശം കൈമാറിയിരുന്നു.

വെബ്ദുനിയ വായിക്കുക