മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസത്തിനും മുസ്ലിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അഞ്ചു ശതമാനം സംവരണം എടുത്തുകളഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പാണ് മുന്‍കോണ്‍ഗ്രസ്- എന്‍ സി പി സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനവും, മറാത്തികള്‍ക്ക് 16ശതമാനവും അധികസംവരണം ഏര്‍പ്പെടുത്തി ഓര്‍ഡിനന്‍സ് കോണ്ടുവന്നത്.
മറാത്തകള്‍ക്ക് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം എന്ന പേരിലാണ് സംവരണം ഏര്‍പ്പെടുത്തിയത്. മുസ്ലിംകള്‍ക്കായി പ്രത്യേക പിന്നാക്ക വിഭാഗം എന്ന പേരിലുമായിരുന്നു സംവരണം. എന്നാല്‍ മുംബൈ ഹൈക്കോടതി സംവരണം ഏര്‍പ്പെടുത്തുന്നത് തടഞ്ഞിരുന്നു. എന്നാല്‍ വിദ്യാഭാസമേഖലയിലെ സംവരണം കോടതി ശെരിവെച്ചിരുന്നു. എന്നാല്‍ മറാത്ത സംവരണം സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയിട്ടുണ്ട്. ഈ നടപടിയ്ക്കെതിരെ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.