ജയലളിതയുടെ ആരോഗ്യനില: പൊതുതാല്‍പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

വ്യാഴം, 6 ഒക്‌ടോബര്‍ 2016 (11:08 IST)
ജയലളിതയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളി. ജയലളിതയുടെ ആരോഗ്യം പൊതുതാല്പര്യ വിഷയമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ട്രാഫിക് രാമസ്വാമിയാണ് ഇക്കര്യവുമായി ബന്ധപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.  
 
കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ഇല്ലായിരുന്നതിനാല്‍ ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു പരാതി പരിഗണിച്ചത്. അതേസമയം ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ വ്യാഴാഴ്ച ഹാജരാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
 

വെബ്ദുനിയ വായിക്കുക