മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലായയേയും ഭാര്യയേയും തീവണ്ടിയാത്രക്കിടെ കൊള്ളക്കാര്‍ തോക്കു ചൂണ്ടി കൊള്ളചെയ്തു. ജബല്‍പുര്‍ - നിസാമുദ്ദീന്‍ എക്‌സ്പ്രസ്സില്‍ ഇന്ന് രാവിലേയായിരുന്നു സംഭവം. മഥുര ജില്ലയിലെ കോശി കലാനില്‍ വച്ചായിരുന്നു കൊള്ള. ഇതുവഴി കടന്നുപോയ മറ്റൊരു തീവണ്ടിയും കൊള്ളയടിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.