കടുവയെ വീട്ടില്‍ വളര്‍ത്താന്‍ അനുവദിക്കുന്ന നിയമം വേണം: മധ്യപ്രദേശ് മന്ത്രി

തിങ്കള്‍, 2 മാര്‍ച്ച് 2015 (19:08 IST)
കടുവ സിംഹം തുടങ്ങിയ വന്യജീവികളെ വീട്ടില്‍ വളര്‍ത്താനനുവദിക്കുന്ന നിയമം കൊണ്ടുവരണമെന്ന് മധ്യപ്രദേശ് മൃഗസംരക്ഷണമന്ത്രി കുസും മെഹ്ഡെലെ.ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി സംസ്ഥാന വനംവകുപ്പിന് കത്തയച്ചു.

കത്തില്‍ തായ്ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ ഇത്തരത്തില്‍ മൃഗങ്ങളെ വളര്‍ത്തുന്നത് അനുവദനീയമാണെന്ന് മന്ത്രി ചൂണ്ടി കാട്ടിയിട്ടുണ്ട്.  മന്ത്രിയുടെ  കത്ത് വിവരാവകാശനിയമപ്രകാരം ഭോപ്പാലിലെ മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ അജയ് ദുബൈ പുറത്തുകൊണ്ടുവന്നതോടെ മന്ത്രിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.

മന്ത്രിയുടെ നിര്‍ദേശത്തില്‍  പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിഷയത്തില്‍ നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്കും വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കും അഭിപ്രായമാരാഞ്ഞ് കത്തയച്ചിരിക്കുകയാണ്.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക