മാവോയിസ്റ്റാകാന്‍ വിസമ്മതിച്ചു, ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തത് ആറ് മാസം..!
വ്യാഴം, 27 ഓഗസ്റ്റ് 2015 (14:06 IST)
തങ്ങളുടെ കൂടെ ചേരാന്‍ വിസമ്മതിച്ച യുവതിയെ മാവോയിസ്റ്റുകള്‍ ആറുമാസം തടങ്കലില്‍ വച്ച് ബലാത്സംഗം ചെയ്തു എന്ന് റിപ്പോര്‍ട്ടുകള്‍. മാവോയിസ്‌റ്റുകളുടെ ശക്‌തികേന്ദ്രമായ ഝാര്‍ഖണ്ഡില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുതിയ റിക്രൂട്ടുകളെ കണ്ടെത്തുന്നതിനായി ഝാര്‍ഖണ്ഡിലെ ഗിരിവര്‍ഗ്ഗ മേഖലയില്‍ നിന്നും നാലു വര്‍ഷം മുമ്പാണ് സായുധ മാവോയിസ്‌റ്റു ഗ്രൂപ്പുകള്‍ 20കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സംഘടനയില്‍ ചേരാന്‍ വിസമ്മതിച്ചപ്പോള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബലാത്സംഗം ചെയ്യപ്പെട്ടു.
റിക്രൂട്ട് ചെയ്യപ്പെട്ട വനിതാപോരാളികള്‍ ആഹാരം പാകം ചെയ്യും താമസ സ്‌ഥലം വൃത്തിയാക്കും. രാത്രിയില്‍ സീനിയറായിട്ടുള്ള കമാന്‍ഡോകള്‍ക്ക് വഴങ്ങിക്കൊടുക്കണം. ഇടയ്‌ക്ക് സംഘത്തില്‍ ചേരാന്‍ യുവതിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ ആറ് മാസത്തിനു ശേഷം ക്യാമ്പിലുണ്ടായിരുന്നവരുടെ കണ്ണ് വെട്ടിച്ച് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു.
മിക്ക സ്‌ത്രീകളും മാവോയിസ്‌റ്റുകളാകുന്നത് ദാരിദ്ര്യത്തില്‍ നിന്നും രക്ഷനേടാന്‍ ആണെന്നും ഇവര്‍ പറയുന്നു. പിടിക്കപ്പെട്ടാല്‍ സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ നിന്നുള്ള പീഡനം ഉറപ്പാണെന്നിരിക്കെ വനിതാ പോരാളികളെ സംഘടനയിലെ സഹോദരങ്ങള്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കുമെന്നും ഇവര്‍ വ്യക്‌തമാക്കുന്നു.