നെസ്ലെയുടെ മാഗി നൂഡില്‍സിലെ മായം സംബന്ധിച്ച കേസില്‍ മൈസൂരിലെ സര്‍ക്കാര്‍ ലാബിനോട് സുപ്രീംകോടതി വിശദീകരണം തേടി. ലെഡും മോണാസോഡിയം റൂട്ടമേറ്റ് ആസിഡും (എം എസ് ജി) നൂഡില്‍സില്‍ ചേര്‍ത്തിരിക്കുന്നത് അനുവദനീയമായ അളവില്‍ തന്നെയാണോ എന്ന് ലാബ് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഈ സാഹചര്യം കണക്കിലെടുത്താണ് കേസില്‍ ഇടക്കാല വിധി നല്‍കാതെ ജസ്റ്റീസ് ദീപക് വര്‍മ്മ അധ്യക്ഷനായ ബെഞ്ച് ലാബിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വരുന്ന ഏപ്രില്‍ അഞ്ചിന് ഈ കേസ് വീണ്ടും പരിഗണിക്കും.