പ്രണയം ആരോടും തോന്നാം, അതിനി രാഹുൽ ഗാന്ധി ആയാലും അങ്ങനെതന്നെ; രാഹുലിന്റെ 'കാമുകി' ഒരു ദ‌ളിത് പെൺകുട്ടി

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (13:37 IST)
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രണയിക്കുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ദളിത് പെൺകുട്ടി. കോൺഗ്രസ് സേവാ ദൾ പ്രവർത്തകയായ അലഹബാദ് സ്വദേശിയായ ദളിത് പെൺകുട്ടിയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. ഉത്തർപ്രദേശിലെ പാർട്ടി ഓഫീസിനു മുന്നിൽ വെച്ചാണ് പെൺകുട്ടി ഇക്കാര്യം അറിയിച്ചത്.
 
ദളിതർക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും അവരെ സഹായിക്കാനും രാഹുൽ ഗാന്ധിക്ക് മടിയില്ലെന്നും അതിനുള്ള മനസ്സ് അദ്ദേഹത്തിന് ഉണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ വിവാഹം കഴിക്കാൻ തനിക്ക് ആഗ്രഹം തോന്നിയതെന്നും പെൺകുട്ടി പറയുന്നു. രാഹുലിന്റെ കടുത്ത ആരാധികയായ പെൺകുട്ടി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന കാര്യം മാധ്യമങ്ങൾ വഴിയാണ് അറിയിച്ചത്. തന്റെ സ്വപ്നങ്ങളിലെ നായകനെ നേരിൽ കണ്ട് ഇക്കാര്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവതി.
 
പലവട്ടം കണ്ടിട്ടുണ്ട്. കൂടിക്കാഴ്ചക്കിടയിലൊന്നും തന്റെ പ്രണയം തുറന്ന് പറയാൻ കഴിഞ്ഞിട്ടില്ല. സ്വപ്‌നങ്ങളില്‍ എത്തുന്ന രാഹുല്‍ തന്നെ പ്രണയിക്കുന്നതായും വിവാഹം കഴിക്കാമെന്ന് വാക്ക് കൊടുത്തതായും കുടംബജീവിതം നയിക്കുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും യുവതി പറയുന്നു. തന്റെ പ്രണയം രാഹുലിനെ നേരിട്ട് അറിയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും എന്നും തന്റെ സ്വപ്‌നങ്ങളില്‍ അദ്ദേഹം എത്താറുണ്ടെന്നും പെൺകുട്ടി പറയുന്നു.
Next Article