സ്വന്തം നിയമങ്ങൾ മാത്രമേ പാലിക്കൂവെന്നാണ് ബിസിസിഐ കരുതുന്നതെങ്കില്‍ അത് അനുവദിക്കില്ല: രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (15:58 IST)
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജസ്റ്റിസ് ലോധ സമിതിയുടെ നിർദ്ദേശങ്ങൾ അവഗണിച്ച ബിസിസിഐയുടെ നടപടിയാണ് കോടതിയുടെ വിമര്‍ശനത്തിനിരയാക്കിയത്. സ്വന്തം നിയമങ്ങൾ മാത്രമേ പാലിക്കൂവെന്നാണ് ബിസിസിഐ കരുതുന്നതെങ്കില്‍ അത് നടക്കില്ല. കോടതി വിധികൾ ധിക്കരിക്കാൻ ആരേയും അനുവദിക്കിക്കെന്നും കോടതി അറിയിച്ചു.      
 
ബിസിസിഐയെ ശരിയായ രീതിയിലേക്ക് കൊണ്ടുവരുന്നതിനായി കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കും. ദൈവത്തെപ്പോലെയാണ് ബിസിസിഐയുടെ പെരുമാറുന്നത്. നിയമങ്ങൾക്ക് കീഴ്പ്പെടുക, അല്ലെങ്കിൽ ബിസിസിഐയെ നിയന്ത്രിക്കാന്‍ വേണ്ട തരത്തിലുള്ള മറ്റു നടപടികൾ സ്വീകരിക്കും. ധിക്കാരപരമായ പെരുമാറ്റം അവരുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസ് ടി.എസ്.ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.    

വെബ്ദുനിയ വായിക്കുക