ഇങ്ങനെ പോയാല്‍ വീണ്ടും ലോക്ക്ഡൗണ്‍; ജനത്തിരക്കില്‍ സ്വരം കടുപ്പിച്ച് കേന്ദ്രം

Webdunia
വ്യാഴം, 15 ജൂലൈ 2021 (07:59 IST)
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനം പുറത്തിറങ്ങുന്നതില്‍ സ്വരം കടുപ്പിച്ച് കേന്ദ്രം. മാര്‍ക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉള്‍പ്പെടെ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനം കൂട്ടുമെന്നാണ് കേന്ദ്ര വിലയിരുത്തല്‍. ആളുകള്‍ തടിച്ചുകൂടുന്നത് തുടര്‍ന്നാല്‍ അവിടെ ഹോട്ട്‌സ്‌പോട്ടായി കണക്കാക്കി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം നിര്‍ദേശിച്ചു. ജനങ്ങള്‍ കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍, രോഗവ്യാപനം കണക്കിലെടുക്കാതെ ജനങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടക്കം തടിച്ചുകൂടുന്നു. ഇത്തരം സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ബല്ല നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വളരെ ശ്രദ്ധയോടെ, സാവധാനം വേണമെന്ന് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article